റോഡ്‌ വികസനത്തിന് സ്ഥലമേറ്റെടുക്കല്‍ അല്ല തടസ്സമെന്ന് നഗരസഭ

ആറ്റിങ്ങല്‍: ദേശീയ പാതയില്‍ പൂവന്‍പാറ മുതല്‍ മൂന്നുമുക്ക് വരെയുള്ള റോഡ്‌ വികസനത്തിന് സ്ഥലമേറ്റെടുത്തു നല്കാന്‍ നഗരസഭയ്ക്ക് കഴിയാത്തതുകൊണ്ടാണ് വികസനം നടപ്പിലാകാത്തത് എന്നുള്ള ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് നഗരസഭാധ്യക്ഷന്‍ എം.പ്രദീപ്‌ അറിയിച്ചു. വികസനത്തിനായി തയ്യാറാക്കിയ രൂപരേഖയില്‍ ഉണ്ടായ വ്യതിയാനമാണ് സ്ഥലമെടുത്ത്‌ നല്കാന്‍ കഴിയാതെ വന്നത്. കൂടാതെ സൗജന്യമായി ഭൂമി വിട്ടുനല്കാന്‍ തയ്യാറാകുന്നവര്‍ക്ക് കെട്ടിടചട്ടങ്ങളില്‍ നിന്ന് ഇളവ് നല്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.