അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികളും വിഷു വിപണിയില്‍

ജൈവ പച്ചക്കറി കൃഷിയില്‍ , കടുത്ത വേനലിലും നൂറുമേനി കൊയ്യുകയാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികള്‍. സ്കൂളിനടുത്ത് 60 സെന്റെ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി നടത്തിയത് . സ്കൂളിലെ Students Police കേഡറ്റുകളുടെ നേതൃത്വത്തില്‍ ആണ് വിവിധയിനം പച്ചക്കറികള്‍ കൃഷി ചെയ്തത്. ആറ്റിങ്ങല്‍ നഗരസഭയില്‍ കുടുംബശ്രീ വിഷു വിപണി, പൊതു മാര്‍ക്കറ്റ്‌ എന്നിവിടങ്ങളിലും ആയിട്ടാണ് പച്ചക്കറി, വിഷുവിനു വിറ്റ്‌ തീര്‍ത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ആറ്റിങ്ങല്‍ ഗോകുലം പബ്ലിക്‌ സ്കൂളില്‍ നടന്ന തിരുവനന്തപുരം RURAL ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്ന് 650 കേഡറ്റുകള്‍ പങ്കെടുത്ത വേനലവധി ക്യാമ്പില്‍ ഒരു ദിവസത്തെ ഭക്ഷണത്തി നാവശ്യമായ മുഴുവല്‍ പച്ചക്കറികളും അവനവഞ്ചേരി സ്കൂളിലെ കിട്ടികള്‍ സംഭാവന ചെയ്തിരുന്നു.