വന്‍ വിജയമായി ഗവ.പോളി വിദ്യാര്‍ഥികളുടെ ഇലക്ട്രിക്‌ കാര്‍

ആറ്റിങ്ങല്‍ ഗവ.പോളി ടെക്നിക് കോളേജിലെ അവസാന വര്‍ഷ ഇ ഇ ഇ വിദ്യാര്‍ഥികള്‍ പഠനത്തിന്‍റെ ഭാഗമായി നിര്‍മിച്ച ഇലക്ട്രിക്‌ കാര്‍ വന്‍ വിജയം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 40 കിമി വേഗതയില്‍ 60 കിമി ദൂരം സഞ്ചരിക്കാന്‍ കഴിയുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു . ഉപയോഗ ശൂന്യമായ കാറിനെ BETA എന്ന കാറിലേക് രൂപാ ന്തരപ്പെടുത്തി യാണ് ഇലക്ട്രിക്‌ കാര്‍ നിര്‍മ്മിച്ചത്‌. വകുപ്പ് മേധാവി നസീമ , അധ്യാപകന്‍ ജയറാം എന്നിവരുടെ നേതൃത്വത്തില്‍ 47 വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് പ്രൊജക്ട് വിജയകരമയീ പൂര്‍ത്തിയാക്കിയത് , കാറിന്റെ ഫ്ലാഗ് ഓഫ്‌ പ്രിന്‍സിപല്‍ വി.വി.രാജ് നിര്‍വഹിച്ചു