കലാഭവന്‍ മണി സേവ സമിതിയുടെ ആഭിമുഖ്യത്തില്‍ അന്നദാന വാഹന ഉദ്ഘാടനവും വസ്ത്ര ശേഖരണവും

കലാഭവന്‍ മണി സേവ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് ആറ്റിങ്ങല്‍ കച്ചേരി ജംഗ്ഷനില്‍ സാധുക്കള്‍ക്ക് വസ്ത്ര വിതരണവും അന്നദാന വാഹന പദ്ധതിയുടെ ഉദ്ഘാടനവും നടക്കുകയുണ്ടായി . സമ്മേളനം ഡെപ്യുട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്തു. അന്നദാന വിതരണ വാഹന ഉദ്ഘാടനം അഡ്വ.ബി സത്യന്‍ എം.എല്‍.എ.നിര്‍വഹിച്ചു . ചാവി ഏറ്റുവാങ്ങല്‍ ചലച്ചിത്ര താരം പ്രേം കുമാര്‍ നിര്‍വഹിച്ചു. വസ്ത്ര കൂടാര ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ നിര്‍വഹിച്ചു. വസ്ത്ര ബാങ്കിന്‍റെ ചാവി കൈമാറ്റം സി.എ.കെ.സുരേഷ് നിര്‍വഹിച്ചു.അനാഥാലയത്തിലെ അന്തേവാസികള്‍ക്കുള്ള വസ്ത്ര വിതരണം ആറ്റിങ്ങല്‍ ഡി.വൈ എസ്.പി പി.അനില്‍ക്കുമാറും സേവന സമിതി ഐ ഡി.കാര്‍ഡ് വിതരണം സി.ഐ അനില്‍കുമാറും , പഠനോപകരണ വിതരണം എസ്.ഐ.തന്‍സിമും നിര്‍വഹിച്ചു. സേവന സമിതി പ്രസിഡന്റ്‌ അജിന്‍ മണിമുത്ത് അധ്യക്ഷത വഹിച്ചു.