പാട്ടിന്‍റെ പാലാഴിയായ് ആറ്റിങ്ങലിന്‍റെ സ്വന്തം പാട്ട് സാര്‍

ആറ്റിങ്ങല്‍: മൂന്നു പതിറ്റാണ്ടായി പാട്ടിന്‍റെ വഴിയിലൂടെ രാഗ ഭാവങ്ങള്‍ സൃഷ്ടിച്ചുള്ള കൃഷ്ണന്‍റെ സംഗീതയാത്ര തുടങ്ങിയിട്ട്. ആ യാത്രയ്ക്കുള്ള കലയുടെയും കാലത്തിന്‍റെയും അംഗീകാരമായിരുന്നു കേരള സംഗീത നാടക അക്കാദമി വെള്ളിയാഴ്ച പ്രഖ്യാപിച്ച ഗുരുപൂജ പുരസ്ക്കാരം. ആറ്റിങ്ങല്‍ എസിഎസി നഗറില്‍ കുഴിവിള പുത്തന്‍ വീട്ടില്‍ പി.കൃഷ്ണന്‍(84) നാട്ടുകാര്‍ക്ക് കൃഷ്ണന്‍കുട്ടിയും കൃഷ്ണന്‍ മാഷുമൊക്കെയാണ്. മലയാളത്തിന്‍റെ പ്രിയ സംഗീതഞ്ജന്മാരായ രവീന്ദ്രന്‍റെയും എം.ജി. രാധാകൃഷ്ണന്‍റെസയും സതീര്ത്ഥ്യന്‍ കൂടിയാണ് ഇദ്ദേഹം.