വീട്ടമ്മയുടെ കാലില്‍ ബസ്‌ കയറി

ആറ്റിങ്ങല്‍ : ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ വീട്ടമ്മയുടെ കാലില്‍ കൂടി ബസ്‌ കയറിയിറങ്ങി. ചെറുവളളിമുക്ക് അനിത ഭവനില്‍ അനിതയ്ക്കാണ് പരുക്ക് പറ്റിയത്. ഇന്നലെ ഉച്ചക്ക് രണ്ടര മണിക്ക് പാലസ് റോഡിലേക്ക് ഇറങ്ങവേയാണ് സംഭവം. അശ്വതി എന്ന ബസിന്‍റെ ടയര്‍ പാദത്തില്‍ കൂടി കയറിയിറങ്ങുകയായിരുന്നു. ഉടനെ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ എത്തിച്ചു.