റോഡ്‌ കയ്യേറ്റം:ബിജെപി ധര്‍ണ നടത്തി

ആറ്റിങ്ങല്‍: നഗരസഭയുടെ റോഡ്‌ ഷോപ്പിഗ് മാളിനായി കയ്യേറിയിട്ടും നഗരസഭാ അധികാരികള്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചു ബിജെപി ധര്‍ണ നടത്തി. ബിടിഎസ് റോഡിലെ ശ്രീപാദം കോണ്ക്രീ റ്റ് പാത 16 മീറ്റര്‍ നീളത്തിലാണ് കയ്യേറിയത് . ഇതിനെതിരെ പരാതി നല്‍കി യിട്ടും അധികാരികള്‍ ഇക്കാര്യത്തില്‍ മൗനംപാലിച്ചു. ഇത്കയ്യേറ്റാകാരെ സഹയിക്കുന്നതിനായിരുന്നുവെന്നും അഴിമതി ഉണ്ടെന്നുമാരോപിച്ചയിരുന്നു ധര്‍ണ ജില്ല പ്രസിഡന്റ്‌ എസ് സുരേഷ് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് മണമ്പൂര്‍ ദിലീപ് അധ്യക്ഷനായിരുന്നു . മേഖല ഉപാധ്യക്ഷന്‍ തോട്ടയ്ക്കാട് ശശി ഇലകമണ്‍ സതിശന്‍, ജനകകുമാരി, ശിവന്‍ പിള്ള., സാബു, ചെമ്പകശേരി ബിനു, ഒറ്റൂര്‍ മോഹനദാസ്, അജിത്‌ പ്രസാദ്‌, കൌണ്‍സിലര്‍മാരായ പദ്മനാഭന്‍, സന്തോഷ്, ശ്രീലത തുടങ്ങിയവര്‍ പ്രസംഗിച്ചു. നേരത്തെ ഈ വിഷയത്തില്‍ ഗരസഭ കൌണ്സി ല്‍ ബി. ജെ.പി അംഗങ്ങള്‍ ബഹിഷ്കരിച്ചു.