ആറ്റിങ്ങല്‍ ബോയ്സ് സ്കൂള്‍ രാജ്യാന്തര നിലവാരത്തിലേക്ക്

ആറ്റിങ്ങല്‍: ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള ആറ്റിങ്ങലിലെ ഗവ: മോഡല്‍ ബോയ്സ് സ്കൂള്‍ രാജ്യാന്തര നിലവാരത്തിലേക്കുയരുന്നു. ഇതിന്‍റെ ആദ്യഘട്ടമായി അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റന്‍റെ ഭാഗമായി ആറുകോടി പതിനൊന്ന്‍ ലക്ഷം രൂപ മുടക്കി പുതിയ മന്ദിരം നിര്‍മ്മിക്കും. ഭരണ പരിഷ്കാരകമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ നാളെ രാവിലെ പതിനൊന്ന്‍ മണിക്ക് ശിലാസ്ഥാപനം നിര്‍വഹിക്കുമെന്ന്‍ എം.എല്‍.എ. ബി.സത്യന്‍ അറിയിച്ചു. വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിപ്രകാരം സംസ്ഥാനത്തെ നിയോജകമണ്ഡലങ്ങളിലെ ഓരോ സ്കൂള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുന്നുണ്ട്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഈ പദ്ധതിപ്രകാരം മോഡല്‍ ബോയ്സ് സ്കൂളിനെയാണ് തിരഞ്ഞെടുത്തത്. പുതിയ മന്ദിരത്തിനായി അഞ്ചുകോടി രൂപ സര്‍ക്കാര്‍ നല്കും. ബാക്കി തുക ജനങ്ങളില്‍ നിന്നും പൂര്‍വ വിദ്യാര്‍ഥികല്‍ തുടങ്ങിയവരില്‍ നിന്നും സമാഹരിച്ചായിരിക്കും കെട്ടിടം പൂര്‍ത്തീകരിയ്ക്കുക. സ്കൂളിലെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി 10 കോടിയും മാസ്റ്റര്‍ പ്ലാനും അക്കാദമിക് പ്ലാനും തയ്യാറാക്കിയിട്ടുണ്ട് എന്നും എം.എല്‍.എ പറഞ്ഞു.