വെള്ളം കുത്തിയൊഴുകി മതിലുകള്‍ തകര്‍ന്ന സംഭവം: പോളിടെക്നിക്ക് സ്ഥാപിച്ച ഗ്രില്ല് നീക്കി.

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വെള്ളം കുത്തിയൊലിച്ചു മതില്‍ തകര്‍ന്ന സംഭവത്തില്‍ വെള്ളം ഒഴുക്ക് തടസപ്പെടാന്‍ കാരണമായ പോളിടെക്നിക്കുകാര്‍ സ്ഥാപിച്ച ഗ്രില്ല് പൊളിച്ചുനീക്കി. ഈ ഗ്രില്ല് നിമിത്തമാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പെടെ യുള്ളവ കെട്ടിക്കിടന്ന് വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെട്ടതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ തന്നെ സത്യന്‍ എം.എല്‍.എ യുടെ നിര്‍ദേശപ്രകാരം ഗ്രില്ല് നീക്കുകയായിരുന്നു. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് തുറന്നു വിട്ട മലിനജലം ആറ്റിങ്ങല്‍ പോളിടെക്നിക്കിനു സമീപത്തെ ഓടയിലൂടെ കുത്തിയൊലിച്ചു പ്രദേശവാസികളുടെ മതിലുകള്‍ ഇടിഞ്ഞിരുന്നു