റേഷന്‍ കാര്‍ഡ് അപേക്ഷ:

ആറ്റിങ്ങല്‍: ചിറയിന്‍കീഴ്‌ താലൂക്കില്‍ റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കുവാന്‍ വന്‍ തിരക്ക്. ആറ്റിങ്ങല്‍ നഗരസഭ , മുദാക്കല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കയിരുന്നു ആദ്യ ദിനം അപേക്ഷ നല്ല്കാന്‍ അവസരം. ആകെ 264 അപേക്ഷകള്‍ റേഷന്‍ കാര്‍ഡില്‍ പേരു ഉള്‍പ്പെടുത്തുന്നതിനും കുറയ്ക്കുന്നതിനുമായി ലഭിച്ചു. പുതിയ കാര്‍ഡി നായി 54 അപേക്ഷകള്‍ കിട്ടി . ഇന്നു നഗരൂര്‍, കരവാരം, പഞ്ചായത്തിലുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. ഇന്നലെ അപേക്ഷ നല്‍കാന്‍ കഴിയാത്ത ആറ്റിങ്ങല്‍ നഗരസഭ, മുദാക്കല്‍ പഞ്ചായത്ത്എന്നിവിടങ്ങളിലുള്ളവര്‍ക്ക് ‌ അടുത്ത തിങ്കളാഴ്ച അപേക്ഷ നല്‍കാമെന്നു താലുക്ക് സപ്ലൈ ഓഫീസര്‍ ശ്രീകുമാര്‍ അറിയിച്ചു