മാലിന്യം മാമത്ത് തള്ളി: പ്രതിഷേധിച് നാട്ടുകാര്‍

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ചിറ്റാറ്റിന്‍കരയില്‍ ജനവാസപ്രദേശത്തിനടുത്തു മാമം ആറ്റിനരികെ മാംസാവശിഷ്ടങ്ങളടക്കമുള്ള മാലിന്യം വണ്ടിയില്‍ കൊണ്ടുവന്നു തള്ളി.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നഗരസഭാ അധിക്രതാര്‍ എത്തി മാലിന്യം നീക്കി. അടിക്കടി പ്രദേശത്തു മാലിന്യം തള്ളിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നഗരസഭാധികൃതരും പൊലീസും തയാറാകാത്തതില്‍ രോഷത്തിലാണു നാട്ടുകാര്‍