മാമത്ത് കാര്‍ ഹോട്ടലില്‍ ഇടിച്ചുകയറി

ആറ്റിങ്ങല്‍: ദേശീയപാതയില്‍ മാമo ജoക്ഷനു സമീപം കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി അഞ്ചു പേര്‍ക്ക് പരുക്ക് കൊട്ടാരക്കര ഓടനാവട്ടം സ്വദേശികളായ ദീപു(28),നിഷാന്ത്(25),ആകാശ്(22), പ്രവീണ്‍(23), ആകാഷ്(22), എന്നിവര്‍ക്കാണു പരുക്ക്. എല്ലാവരും തിരുവനന്തപുരം മെഡിക്കല്‍കോ ളേജ് ആശുപത്രിയില്‍ ചികിത്സായിലാണ്. ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. കൊല്ലംഭാഗത്തു നിന്നും വന്ന കാര്‍ നിയത്രണം വിട്ട് മെഹ്ഫില്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഹോട്ടലിന്‍റെ ആര്‍ച്ച് കാറിടിച്ചു തകര്‍ന്നു. അപകടശബ്ദം കേട്ടെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്ന് കാറില്‍ കുടുങ്ങിയ യുവാക്കളെ ആശുപത്രിയിലെത്തിച്ചു .