അറ്റിങ്ങലിനും ആനാടിനും പലതുള്ളി - നബാര്‍ഡ് ജില്ലാ പുരസ്കാരം

മികച്ച ജല സൌഹൃദ തദ്ദേശ സ്ഥാപനങ്ങളെ കണ്ടെത്താനും ആദരിക്കാനുമയി മനോരമ ഏര്‍പ്പെടുത്തിയ പല തുള്ളി -നബാര്‍ഡ് ജില്ലാ ജല പുരസ്കാരം ആറ്റിങ്ങല്‍ നഗരസഭയും ആനാട് പഞ്ചായത്തും പങ്കിട്ടു. ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപിന്‍റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജല മലിനീകരണം തടയാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചതിനാണ് ആറ്റിങ്ങല്‍ നഗരസഭയ്ക്ക് അവാര്‍ഡ്‌.