ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം

ആറ്റിങ്ങല്‍: ആറ്റിങ്ങലിലും സമീപ പ്രദേശങ്ങളിലും ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. വൈദ്യുത ലൈനില്‍ മരങ്ങള്‍ കടപുഴകി വീണ് മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടു. റോഡരികില്‍ നിന്ന മരങ്ങള്‍ വീണ് ദേശീയ പാതയിലടക്കം ഗതാഗതം മുടങ്ങി. ഇന്നലെ രാവിലെ ഒന്പതു മണിയോടെയായിരുന്നു സംഭവങ്ങള്‍. ദേശീയപാതയില്‍ പൂവന്പാറ പാലത്തിനു സമീപം ഉണക്ക മരം വീണ് ഗതാഗതം ഭാഗികമായി നിലച്ചു. ആറ്റിങ്ങല്‍ മാര്ക്കറ്റ് റോഡ്‌ കുഴിമുക്കിലും മരം വീണു. ആറ്റിങ്ങല്‍ പാതയില്‍ മരം വീണ് മുക്കാല്‍ മണിക്കൂറോളം ഗതാഗതം മുടങ്ങി.റോഡരികില്‍ നിന്ന വാകമരമാണ് നിലംപതിച്ചത്.