രാമായണ മാസാചരണം

കര്‍ക്കിടകത്തിനെ ആധ്യാത്മിക പുണ്യം നിറയ്ക്കുന്ന രാമായണ മാസത്തിനു ഇന്ന് തുടക്കം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരാനുഗ്രഹം ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കേണ്ട മാസം കൂടിയാണിത്‌. രാവിലെ കുളിച്ചു ശുദ്ധമായി ദീപം തെളിച്ചു രാമായണം തൊട്ടു വന്ദിച്ചു വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ചു തീര്‍ക്കണം എന്നാണ് സങ്കല്‍പ്പം. അമ്പലങ്ങളിലെല്ലാം പ്രത്യേക ഒരുകങ്ങളോടുകൂടി രാമായണ പാരായണം ആരംഭിച്ചു.