മദ്യവിൽപനശാല വരുന്നതിന് എതിരായ സമരം താൽക്കാലികമായി പിൻവലിച്ചു.

ആറ്റിങ്ങൽ : കൺസ്യൂമർഫെഡ് മദ്യവിൽപനശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കൊല്ലമ്പുഴ തോട്ടവാരം നിവാസികൾ നടത്തിവന്നിരുന്ന രാപകൽ സമരം താൽക്കാലികമായി പിൻവലിച്ചു. സ്ഥലം സന്ദർശിച്ച് നാട്ടുകാരുമായി ചർച്ച നടത്തിയ ബി.സത്യൻ എംഎൽഎയുടെ ഉറപ്പിനെ തുടർന്നാണു സമരം താൽക്കാലികമായി പിൻവലിച്ചതെന്ന് ആക്‌ഷൻ കൗൺസിൽ അറിയിച്ചു.