ആറ്റിങ്ങല്‍ ബൈപാസ്: കല്ലിടല്‍ തുടങ്ങി

ആറ്റിങ്ങല്‍ ബൈപാസ്: കല്ലിടല്‍ തുടങ്ങി ആറ്റിങ്ങല്‍: ബൈപാസിന്‍റെ കല്ലിടല്‍ തുടങ്ങി. ഇന്നലെ മണമ്പൂര്‍ വില്ലേജിലെ ആഴാംകോണത്തു നിന്നാണ് തുടങ്ങിയത് . രാവിലെ പത്തു മണിയോടെ ലാന്‍ഡ് അക്യുസിഷന്‍ ഡപ്യൂട്ടി കലക്ടര്‍ എസ് ജെ വിജയയുടെ നേതൃത്വത്തില്‍ലാണു പ്രവത്തനം തുടങ്ങിയത്. ഒറ്റൂര്‍,മണമ്പൂര്‍,കീഴാറ്റിങ്ങല്‍, ആറ്റിങ്ങല്‍, കിഴുവിലo എന്നീ വില്ലേജുകളില്‍ കൂടിയാണു ബൈപാസ് പോകുന്നത് ഇനിയുള്ള ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ സര്‍വ്വേ നടത്തും മറ്റു തടസ്സളൊന്നുമുണ്ടായില്ലെങ്കില്‍ പത്തു ദിവസത്തിനുള്ളില്‍ കല്ലിടല്‍ പൂര്‍ ത്തിയാക്കാനാകുമെന്നാണു പ്രതിക്ഷിക്കുന്നതെന്നു ഡപ്യൂട്ടി കലക്ടര്‍ പറഞ്ഞു. നാല്‍പ്പത്തിയഞ്ച് മീറ്റര്‍ വീതിയിലുo 19.9 കിലോമീറ്റര്‍ നിളത്തിലുമാണു ബൈപാസ് പണിയുന്നത്. ചിറയിന്കീഴ്‌ താലൂക്ക് തഹസില്‍ദാര്‍ മനോജ്‌, ഡപ്യൂട്ടി തഹഹസില്‍ദാര്‍, ദേശീയപാത അതോറിറ്റി ഉധ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കല്ലിടലിനു നേതൃത്വം നല്കി