ഭൂമി കയ്യേറ്റം: നഗരസഭയില്‍ പോര്

ആറ്റിങ്ങല്‍: നഗരസഭയുടെ റോഡ്‌.സ്വകാര്യ വ്യക്ത്തി ഷോപിംഗ് മാളിനായികയ്യേറിയ സംഭവത്തില്‍ നഗരസഭാ ഭാരണസമിതിയില്‍ ഭിന്നത. സ്വകാര്യ വ്യക്തി കയ്യേറിയ ഭൂമി നഗരസഭ തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കാതെ സ്വകാര്യ വ്യക്തിക്ക് തന്നെ കാശ് വാങ്ങി നിയമവിരുദ്ധമായി പതിച്ചുകൊടുക്കാന്‍ നീക്കം നടത്തുന്നുവെന്നാരോപിച്ചു സി.പി.ഐ.യുടെ കൌണ്സിലറും ആരോഗ്യസ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാനുമായ അവനവഞ്ചേരി രാജു രംഗത്തെത്തി. 16മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ള പാതയാണ് സ്വകാര്യ വ്യക്ത്തി ഷോപ്പിംഗ്‌ മാളിനായി വഴിയൊരുക്കാനായി കയ്യേറിയത്. ജനങ്ങള്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന പാത പൊളിക്കുകയും ഈ സ്ഥലത്തു നിന്നു നാലരമീറ്റര്‍ താഴ്ചയില്‍ മണ്ണെടുക്കുകയും ചെയ്തു. ഇതു കാരണം റോഡ്‌ നാട്ടുകാര്‍ക്ക് വഴിനടക്കാന്‍ പറ്റാത്ത വിധമായി. ഇത് വിവാദമായപ്പോള്‍ സ്വകാര്യ വ്യക്തി നഗരസഭയെ സമീപിക്കുകയായിരുന്നു