സ്വകാര്യ വ്യക്തി ഷോപ്പിങ് മാളിനായി കയ്യേറിയ നഗരസഭ ഭൂമിയിലേക്ക് സിപിഐ കൊടിനാട്ടി

ആറ്റിങ്ങല്‍: സ്വകാര്യ വ്യക്തി ഷോപ്പിങ് മാളിനായി കയ്യേറിയ നഗരസഭ ഭൂമിയിലേക്ക് സിപിഐ മാര്‍ച്ച്‌ നടത്തി. കൊടിനാട്ടി ഭൂമി പ്രതീകാത്മകമായി പിടിച്ചെടുക്കുന്നതിന്‍റെ ഭാഗമായാണു മാര്‍ച്ച്‌ നടത്തിയത്. ലക്ഷങ്ങള്‍ ചെലവഴിച്ചു നവീകരിച്ച നഗരസഭയുടെ റോഡ്‌ സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് കുഴിച്ച്‌ മണ്ണെടുത്തു കടത്തുകയും ഭൂമി കൈവശം വയ്ക്കുകയും ചെയ്തിട്ടും നടപടിയെടുത്തില്ല. ഇതിനു നഗരസഭ സെക്രട്ടറി കൂട്ടുനിന്നുവെന്നുo ആരോപിച്ചായിരുന്നു ഇന്നലെ ഉച്ചയോടെ സിപിഐ പ്രവര്‍ത്തകര്‍ ഭൂമി പിടിച്ചടുക്കല്‍ സമരം നടത്തിയത്. ഭൂമി വേലികെട്ടിത്തിരിച്ചു നഗരസഭയുടെ അധീനതയിലാക്കണമെന്നുo കയ്യേറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സിപിഐ മണ്ഡലം സെക്രട്ടറി സി.എസ്. ജയചന്ദ്രന്‍ ആവശ്യപ്പെട്ടു