നഗരസഭയിലെ കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കും: ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട സിപിഐ അംഗങ്ങളുടെ ബഹിഷ്കരണo മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണെന്നും തരംതാണ നടപടിയാണെന്നും നഗരസഭാ ചെയര്‍മാന്‍ എo.പ്രദീപ് പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ അവനവഞ്ചേരി രാജുവിന്‍റെ എതിര്‍പ്പ് വ്യക്തിപരമാണ്. കൌണ്‍സിലിന്‍റെ പൊതു നിലപാടുകളോടും വികസന കാര്യങ്ങളിലും വ്യത്യസ്തമായ നിലപാടു സ്വീകരിച്ചു കൌണ്‍സിലര്‍മാര്‍ക്കിടയില്‍ ഞാനാണു വ്യത്യസ്തന്‍ എന്ന വിലകുറഞ്ഞ ഖ്യാതിക്കാണ് അവനവഞ്ചേരി രാജുവിന്‍റെ ശ്രമമെന്നു ചെയര്‍മാന്‍ ആരോപിച്ചു. നിലവില്‍ കയ്യേറ്റത്തിനെതിരെ നിലപാടു സ്വീകരിക്കുന്ന ചില അoഗങ്ങള്‍ ക്ഷേത്രത്തിന്‍റെ മറവില്‍ അര ഏക്കറോളം വരുന്ന ഭൂമി കയ്യേറിയതില്‍ മൌനം പാലിക്കുന്നതില്‍ ദുരുഹതയുണ്ട്