നഗരസഭ ഭൂമി കയ്യേറ്റം

ആറ്റിങ്ങല്‍: നഗരസഭ റോഡ്‌ സ്വകാര്യ വ്യക്തി കയ്യേറിയ സംഭവത്തില്‍ കയ്യേറ്റത്തിനെതിരെ നിയമനടപടി സ്വീകരിക്കാത്തതില്‍ പ്രതിക്ഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭ ഓഫിസില്‍ ധര്‍ണ നടത്തി. ഇന്നലെ ഉച്ചയോടെയായിരുന്നു സമരം. റോഡ്‌ അനധികൃതമായി കയ്യേറിയിട്ടും നഗരസഭ കണ്ടില്ലെന്നു നടിക്കുകയും കയ്യേറ്റത്തിന് ഒത്താശ ചെയ്യുകയും ചെയ്തു വെന്നാരോപിച്ചായിരുന്നു പ്രതിക്ഷേധം. ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു