ആറ്റിങ്ങല്‍ നഗരസഭാ പ്രദേശം സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്‌ ക്യാരിബാഗ് മുക്ത മേഖലയാകുന്നു

ആറ്റിങ്ങല്‍: നഗരസഭാ പ്രദേശം സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്‌ ക്യാരിബാഗ് മുക്ത മേഖലയായി മാറുന്നു. പ്ലാസ്റ്റിക്‌ മാലിന്യത്തില്‍ നിന്നു വരുംതലമുറയെയും രക്ഷികുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതിക്കു തുടക്കo. ഇതിന്റെവ ഭാഗമായി നഗരസഭാപരിധിയില്‍ പ്ലാസ്റ്റിക്‌ ക്യാരിബാഗുകളുടെയും നോണ്‍ വോവന്‍ പോളി പ്രൊപ്പിലിന്‍ ക്യാരിബാഗുകളുടെയും ഉപയോഗം വിഷുദിനമായ 14 മുതല്‍ പൂര്‍ണ്ണമായും നിരോധിച്ചതായി നഗരസഭ ചെയര്മാമന്‍ എം പ്രദീപ് അറിയിച്ചു.