ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്ത് കൈമാറി

ആറ്റിങ്ങല്‍: ദേശീയപാതയ്ക്കായി റവന്യു വകുപ്പ് കണ്ടെത്തിയ നഗരസഭ ഓഫിസിന്‍റെയും, ആറ്റിങ്ങല്‍ താലൂക്ക് ഓഫിസിന്‍റെയും, നഗരസഭ ബസ് സ്റ്റാന്ഡിന്‍റെയും ഭൂമിയാണ്‌ നഗരസഭ ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിയ്ക്ക് കൈ മാറിയത്. ട്രഷറി (ഒന്നര), സിവില്‍ സ്റ്റേഷന്‍ (നാല്) നഗരസഭ (മൂന്നര) ബസ് സ്റ്റാണ്ട് (അര) സെന്റെ ഉള്‍പ്പെടെ ഒന്‍പതര സെന്റ ആണ് ഏറ്റെടുത്തത്. പുറമ്പോക്ക് ഭൂമി ഒഴിയുവാനുള്ളവര്‍ക്ക് അടുത്ത ആഴ്ച നോട്ടീസ് നല്‍കും. നോട്ടീസ് കിട്ടി 15 ദിവസത്തിനുള്ളിലാണ് ഒഴിയേണ്ടത്. പുനരധിവാസം ആവശ്യമുള്ളവരെ നഗരസഭ പുനരധിവസിപ്പിക്കും. ഏറ്റെടുത്ത ഭൂമിയുടെ മതിലുകള്‍ ഉടന്‍ തന്നെ കരാര്‍ നല്കി പൊളിക്കും.എത്രയും വേഗംതന്നെ നിര്‍മ്മാണം തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. താലൂക്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ തഹസില്ദാര്‍ ജി. നിര്‍മ്മല്‍ കുമാര്‍ എന്‍.എച്ച്. വിഭാഗം എക്സിക്യുട്ടീവ്‌ എന്ജിനീയര്‍ എസ്.ബിന്ദുവിനാണ് രേഖകള്‍ കൈമാറിയത്.