ഭജനമഠം പൊളിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി മാര്‍ച്ച്‌

ആറ്റിങ്ങല്‍: കൊട്ടിയോട് ഭജനമഠം നഗരസഭ പൊളിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് നഗരസഭ ആസ്ഥാനത്തേക്ക് മാര്‍ച്ച്‌ നടത്തി. ടി.ബി ജംഗ്ഷനില്‍ നിന്നാണ് മാര്‍ച്ച്‌ തുടങ്ങിയത്. നഗരസഭയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും ക്ഷേത്രം വക ഭൂമിയിലാണ് നീല്ക്കു ന്നത് എന്ന സത്യം മറയ്ക്കാനാണ് കൊട്ടിയോട് ക്ഷേത്രം പൊളിച്ചതെന്ന്‍ ഹിന്ദു ഐക്യവേദി ആരോപിച്ചു.