കൊട്ടിയോട് ഭജനമഠം വീണ്ടും പൊളിച്ചുമാറ്റി

ആറ്റിങ്ങല്‍: വന്‍ പോലീസ് അകമ്പടിയോടെ കൊട്ടിയോട് ഭജന മഠം വീണ്ടും പൊളിച്ച് മാറ്റി. നാട്ടുകാരും സംഘടനകളും പ്രതിഷേധമുയര്‍ത്തിയില്ല. പുതിയ പ്രതിഷ്ഠ ഉള്‍പ്പെടെയുള്ളവ നഗരസഭയുടെ വാഹനത്തില്‍ കൊണ്ടുപോയി. ഭജനമഠത്തിലേക്കുള്ള ക്ലബ്‌ റോഡിന്‍റെ ഇരുവശവും പോലീസ് അടച്ചു. വാഹന ഗതാഗതം നിരോധിച്ചു. മാര്‍ക്കറ്റ് റോഡിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചിറയിന്‍കീഴ്‌ തഹസില്ദാര്‍ സ്ഥലത്തില്ലാത്തതിനാല്‍ വര്‍ക്കല തഹസില്‍ദാര്‍ ബി. കെ. ഷിബുവിന്‍റെ നേതൃത്വത്തിലാണ് ഭജന മഠം പൊളിച്ചു മാറ്റിയത്. ആറുമണിയോടെ നടപടികള്‍ പൂര്‍ത്തിയാക്കി.