നാടെങ്ങും ഗാന്ധിസ്മരണ പുതുക്കി

ആറ്റിങ്ങല്‍: റൂറല്‍ പൊലീസ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ വലിയകുന്ന്‍ താലൂക്ക് ആശുപത്രി പരിസരം ശുചീകരിച്ചു. ആറ്റിങ്ങല്‍ ഡി.വൈ.എസ്പി. പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ ബോയ്സ്ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും അവനവഞ്ചേരി ഹൈസ്കൂളിലെയും എസ്പിസി കെഡറ്റുകളും, പൊലീസ് ഉദ്യോഗസ്ഥര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവരും ശുചീകരണത്തില്‍ പങ്കാളികാളായി.