യൂത്ത്കോണ്ഗ്രസ് ആര്‍.ടി..ഓഫീസ് ഉപരോധിച്ചു.

ആറ്റിങ്ങല്‍ : കണ്‍സിഷന്‍ ചോദിച്ചതിന് സ്കൂള്‍ വിദ്യാര്ത്ഥി യെ സ്വകാര്യ ബസ് കണ്ടക്ടര്‍ മര്ദ്ദിച്ചുവഴിയിലിറക്കിവിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത്കോണ്ഗ്രോസ് മണ്ഡലം കമ്മിറ്റി ആര്‍.ടി.ഓഫീസ് ഉപരോധിച്ചു .ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു. പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ആര്‍.ടി.ഒ മനോജ്കുമാറിനെ ഉപരോധിച്ചു. കണ്ടക്ടര്‍ക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു