തെരുവുനായ ആക്രമണത്തില്‍ മരണം: നഷ്ട്ടപരിഹാരത്തിനു വേണ്ടി ഉപവാസം

ആറ്റിങ്ങല്‍: തെരുവുനായകളുട ആക്രമണത്തില്‍ മരിച്ച കിഴുവിലം സ്വദേശി കുഞ്ഞികൃഷ്ണന്റെറ കുടുംബത്തിന് നഷ്ടപരിഹാരം ആവശ്യപെട്ട് ജനകീയസമരസമിധിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിനു മുന്നില്‍ ഉപവാസം നടത്തി. കുഞ്ഞികൃഷ്ണന്‍റെ മകളും ബന്ധുകളും ഉള്‍പ്പെടെ ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഉപവാസത്തില്‍ പങ്കെടുത്തു. ഇതിനോടു അനുബന്ധിച്ച് ഡെപ്യുട്ടി കളക്ടര്‍ എത്തുകയും നഷ്ടപരിഹരം ലഭ്യമാകാന്‍ അടിയന്ദര നടപടി സ്വീകരിക്കാം എന്നും ഉറപ്പു നല്കി.