ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങല്‍ : സായിഗ്രാമം വലിയകുന്ന്‍ ഗവ. ആശുപത്രിയില്‍ സ്ഥാപിച്ച സൗജന്യ ഡയാലിസിസ് യൂണിറ്റ് മന്ത്രി. കെ.കെ.ഷൈലജ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 44 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ തുടങ്ങുമെന്നും ഇതില്‍ 35 എണ്ണത്തിന്‍റെ പ്രവര്ത്തനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. സായിഗ്രാമത്തിന്‍റെ പത്താമത്തെ സൗജന്യ ഡയാലിസിസ് യൂണിറ്റ് ആണ് ആറ്റിങ്ങലിലേത്.