ദേശീയപാതയില്‍ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി

ആറ്റിങ്ങല്‍ : മാമം പഴയ ദേശീയ പാതയുടെ ഇരുവശങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. മാലിന്യം കുമിഞ്ഞു കൂടി കിടക്കുന്നതുകാരണം യാത്രക്കാരും പ്രദേശവാസികളും ഏറെ ദുരിതത്തിലാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡ്‌ അടുത്തകാലത്ത്പുതുക്കി പണിത് ഇരുവശങ്ങളിലും ഉള്ള കാടുകള്‍ വെട്ടി തെളിയിച്ച് നന്നാക്കുകയും ചെയ്തിരുന്നു. പതിവായി റോഡില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.