നഗരസഭാ കാര്യാലയത്തിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

ആറ്റിങ്ങല്‍ : ദേശീയപാത വികസനത്തില്‍ നഗരസഭാ ചെയര്‍മാന്‍റെയും എം.എല്‍.എ യുടെയും നടപടികള്ക്കെതിരെയും, നിഷ്ക്രിയമായ നഗരസഭാ ഭരണത്തിനെതിരെയും, പ്രളയ കാലത്ത് 18 ലക്ഷം രൂപ മുടക്കി ചെയര്‍മാന്‍ പുതിയ കാര്‍ വാങ്ങുന്നതിനെതിരെയും കോണ്‍ഗ്രസ്‌ നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. നഗരത്തിലെ എല്ലാ തെരുവ് വിളക്കുകളും കത്തിക്കണമെന്നും റോഡുകള്‍ റീടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.