ആലംകോട് ചന്തയിലെ ഷോപ്പിംഗ് കോംപ്ലക്സിന്‍റെ ഒരു ഭാഗം ഇടിഞ്ഞു

ആറ്റിങ്ങല്‍ : നഗരസഭയുടെ ഉടമസ്ഥതയിലുള്ള ആലംകോട് ചന്തയിലെ ഷോപ്പിംഗ് കോംപ്ലക്സ്‌ കെട്ടിടത്തിന്‍റെ ഒരു ഭാഗം തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ഇടിഞ്ഞ് വീണു. രാത്രി ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് മുകളിലൂടെയാണ് ഭിത്തി തകര്‍ന്നു വീണത്. കെട്ടിടത്തിന്‍റെ പല ഭാഗങ്ങളും തകര്‍ച്ചയുടെ വക്കിലാണ്. ഇത് സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന്‍ പ്രദേശത്തെ വ്യാപാരികള്‍ ആവശ്യപ്പെട്ടു.