സ്റ്റീല്‍ ഫാക്ടറി 35 വര്‍ഷങ്ങള്‍ക്ക് ശേഷം തുറക്കുന്നു

ആറ്റിങ്ങല്‍ : സ്റ്റീല്‍ പ്ലാന്‍റ് വീണ്ടും പ്രവത്തനക്ഷമമാകുന്നു. മൂന്ന്‍ പതിറ്റാണ്ടിലേറെയായി പൂട്ടിക്കിടക്കുന്ന സ്റ്റീല്‍ പ്ലാന്റിന് ശാപമോക്ഷം ലഭിച്ചു. പ്ലാന്റിന്റെ ഉദ്ഘാടനം ഈ മാസം 20 – ന് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിക്കും. സംസ്ഥാന വ്യവസായ വകുപ്പും കേന്ദ്ര സര്‍ക്കാരിന്‍റെ മൈക്രോ സ്മോള്‍ ആന്‍ഡ്‌ മീഡിയം എന്‍റെര്‍പ്രൈസും സംയുക്തമായി വിവിധ പദ്ധതികളാണ് സ്റ്റീല്‍ ഫാക്ടറിയിലാരംഭിക്കുന്നത്. 20 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുള്ളത്. 1963-ല്‍ ആരംഭിച്ച ഫാക്ടറി 1994- ല്‍ അടച്ച് പൂട്ടുകയായിരുന്നു. സ്റ്റീല്‍ പാത്രങ്ങള്‍ നിര്മ്മി ക്കുന്നതിന് പരിശീലനം നല്കുചന്ന കേന്ദ്രമായാണ് പ്രവര്ത്തി്ച്ചിരുന്നത്. പ്ലാന്റ്‍ തുറക്കുന്നതിന്‍റെ മുന്നോടിയായി 25 പേരടങ്ങിയ ആദ്യ ബാച്ചിന്‍റെ പരിശീലനം 6 -ന് ആരംഭിച്ചതായി എം.എല്‍.എ ബി.സത്യന്‍ പറഞ്ഞു. ആറ്റിങ്ങലിലേത് കേരളത്തിലെ പ്രധാന പരിശീലനകേന്ദ്രമാക്കി മാറ്റുന്നതിനുള്ള വിപുലമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ കേന്ദ്ര മരാമത്ത് വകുപ്പിനെ ഏല്പ്പിച്ചതായി മൈക്രോ സ്മോള്‍ ആന്ഡ് മീഡിയം എന്‍റെര്‍പ്രൈസ് ഡയറക്ടര്‍ അറിയിച്ചു.