പദ്ധതി ധനവിനയോഗം : അവലോകനയോഗം

ആറ്റിങ്ങല്‍: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയും എംഎല്‍എ യുടെ ആസ്തിവികസനഫണ്ട് ചെലവിട്ടും മണ്ഡലത്തില്‍ നടപാക്കികൊണ്ടിരികുന്ന വിവിധ പദ്ധതികളുടെ അവലോകനവും ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിധ്യാഭ്യാസ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ടു നടപാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചയും ഉള്‍പെടുത്തിയുള്ള അവലോകനയോഗം ഇന്നു 10:30നു മുന്‍സിപ്പല്‍ ലൈബ്രറിഹാളില്‍ വെച്ച് നടന്നു. ഹരിതകേരളമിഷന്‍ ഉപാദ്ധ്യക്ഷ ഡോ: ടി.എന്‍.സീമ ഉദ്ഘാടനം ചെയ്യ്തു.അഡ്വ: ബി സത്യന്‍ (എം എല്‍ എ), ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്മാര്‍, മറ്റു ജനപ്രതിനിധികള്‍, റവന്യൂ, കൃഷി, ജലസേചനം, മണ്ണുസംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം, വൈദുതി തുടങ്ങിയ വകുപ്പുകളിലെ ഉദ്ധ്യോഗസ്ഥരും സന്നദ്ധസംഘടന പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു