ആറ്റിങ്ങല്‍ ഹെര്‍ക്കുലീസ് സൂപ്പര്‍ ബസാറില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു . ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ്‌സ്റ്റാന്‍ഡി നടുത്തുള്ള , പാലസ് റോഡില്‍ ഉള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഒരാളിനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . ഇന്നും ഇയാള്‍ ഇവിടെ ജോലിക്ക് വന്നിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വലിയകുന്നു താലൂക്ക് ആശുപത്രിയില്‍ ടെസ്റ്റ് നടത്തി രോഗം സ്ഥിരീകരിക്കുകയായിരുന്നു എന്ന് നഗരസഭാ ചെയര്‍മാന്‍ എം പ്രദീപ് അറിയിച്ചു. വാര്‍ഡ് 24 ല്‍ ഉള്ള 29 വയസുകരാനാണ് രോഗം സ്ഥിരീകരിച്ചത് . നഗരസഭാ കൌണ്‍സിലര്‍ ഷീജയുടെ നേത്രുത്വത്തില്‍ വീട്ടുകാര്‍ക്കും പരിസരവാസികള്‍ക്കും ബോധവല്‍ക്കരണം നടത്തി .