പദ്ധതികളുടെ അവലോകനം: ആറ്റിങ്ങലില്‍ 340 കുളങ്ങള്‍ നവീകരിക്കും

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയും എംഎല്എ് വികസന ഫണ്ട്‌ ചെലവിട്ടും നടത്തുന്ന പദ്ധതികളുടെ അവലോകന യോഗവും നവകേരളമിഷന്‍ പദ്ധതികളുടെ ഭാഗമായുള്ള ഹരിതകേരളം, ലൈഫ്, പൊതുവിദ്യാഭ്യാസ സുംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ടു നടപ്പാകേണ്ട പദ്ധതികളുടെ ചര്‍ച്ചയും ആറ്റിങ്ങല്‍ ലൈബ്രറി ഹരിത കേരളം പദ്ധതി ഉപാധ്യക്ഷ ഡോ.ടി.എന്‍.സീമ ഉദ്ഘാടനം ചെയ്തു. ബി.സത്യന്‍ എംഎല്‍.എ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍പ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുട പ്രവര്‍ത്തന പരിധികള്‍ നടപക്കേണ്ട കര്‍മപദ്ധതികള്‍ ചര്‍ച്ചയിലൂടെ ആവിഷ്കരിച്ചു.