പോസ്റ്റ്ഓഫീസ് ഉപരോധിച്ചു

ആറ്റിങ്ങല്‍: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യുണിയന്‍ ആറ്റിങ്ങല്‍ പോസ്റ്റ്ഓഫീസ് ഉപരോധിച്ചു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനുള്ള ആനുകുല്യങ്ങളും, ഭക്ഷ്യ വിള സബ്സിഡി വെട്ടി ചുരുക്കിയതും കേരളത്തിനോടുള്ള അവഗണനയും എപിഎല്‍ ലിസ്റ്റില്‍ പാവപെട്ടവരെ ഉല്‍പെടുട്ത്തിയതും ഉള്‍പ്പെടെ ഉള്ള അവഗണകളും കാണിച്ചായിരുന്നു ഉപരോധം. കേരള സര്‍കാര്‍ കര്‍ഷകര്‍ക്ക് അനുകുല്യങ്ങള്‍ വര്‍ധിപ്പിച്ചു നല്‍കിയെന്നും കേന്ദ്രം അവയൊക്കെ വെട്ടി ചുരുക്കി എന്നും സ്വാഗത പ്രസംഗത്തില്‍ ആര്‍ രാജു പറഞ്ഞു. കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യുണിയന്‍ തിരുവനന്തപുരം സെക്രട്ടറി ശശാങ്കന്‍ ഉദ്ഘാടനം ചെയ്തു ഡപ്യുട്ടി സെക്രട്ടറി ഗണേഷ്, നംബീശന്‍, രാമു, വിജയന്‍, ദീപ, അനു, വിക്രമന്‍, ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു