ഇനി ആഴ്ച്ചയില്‍ രണ്ടു ദിവസം മാത്രം ജല വിതരണം

ആറ്റിങ്ങല്‍: ആഴ്ച്ചയില്‍ രണ്ടു ദിവസം മാത്രമായി ജല വിതരണം ചുരുങ്ങി, വാമനപുരം നദിയിലും മറ്റു ജല സോത്രസുകളിലും ജലത്തിന്‍റെ കുറവുകാരണം ജല വിതരണം ചുരുങ്ങി. മുന്‍സിപാലിറ്റിയില്‍ ആഴ്ച്ചയില്‍ ഇടവിട്ട രണ്ടുദിവസവും ഗ്രാമങ്ങളില്‍ ആഴ്ച്ചയില്‍ രണ്ടുദിവസം തുടര്‍ചയായുമാകും ജല വിതരണം ചെയ്യുക. അതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ എടുകണമെന്നു അധികൃതര്‍ അറിയിച്ചു. പമ്പിംഗ് തടസ്സപ്പെട്ടകാരണം ഉയര്‍ന്ന പ്രദേശങ്ങളിലും വിതരണ ശൃംഖലയിലെ അവസാന പ്രദേശങ്ങളിലും ജല വിതരണം തടസ്സപ്പെടും. അതിനാല്‍ ഈ പ്രദേശത്തു താമസിക്കുന്നവര്‍ പൊതുടാപ്പുകളെയും കുടിവെള്ള ടാങ്കറുകളെയും ആശ്രയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വേനല്‍ മഴ മാറുകയും നീരൊഴുക്ക് നിലച്ചതോടെ 11 പമ്പ് ഹൌസുകളുടെ പമ്പിംഗ് തടസ്സപ്പെട്ടതാണ് കടുത്ത നിയന്ദ്രണമേര്‍പ്പെടുത്തിയത്. നദികളുടെ കയത്തില്‍ നിന്നു ചെറു പമ്പുകള്‍ ഉപയോഗിച്ചാണ്‌ പമ്പിംഗ് സ്റ്റേഷന്‍റ്റെ കിണറ്റില്‍ വെള്ളമെത്തികുന്നെ ഈ വെള്ളമാണ് ശുദ്ധികരിച്ചാണ്ണ്‍ ഇപ്പോള്‍ പമ്പിംഗ് നടകുന്നത്. ഇത് ഇന്നി എത്ര നാള്‍ നടക്കുമെന്ന്‍ ഉദ്യോഗസ്ഥര്‍ ആശങ്കപെടുന്നു.