പുതിയ കോഴ്സുകളുമായി ആറ്റിങ്ങല്‍ കോളേജ്

ആറ്റിങ്ങല്‍: ചിറയിന്‍കീഴ്‌, വര്‍ക്കല താലൂക്കുകളിലെ ഏക ഗവ. കോളേജായ ആറ്റിങ്ങല്‍ ഗവ. കോളേജില്‍ പുതു കോഴ്സുകള്‍ ആരംഭിക്കാന്‍ നീക്കമാരംഭിച്ചു. പുതു കോഴ്സുകളായി ബി.എസ്.സി മാത്തമാറ്റിക്സ്, ഫിസിക്സ്, ബി.എ പൊളിറ്റിക്കല്‍ സയന്‍സ്, എം.എ ഹിസ്റ്ററി എന്നിവ സര്‍ക്കാരിന് അധിക ബാധ്യത വരാത്ത രീതിയില്‍ ഇപ്പോള്‍ ഉള്ള അധ്യപകരെ വെച്ചാണ്‌ അനുവദിക്കാന്‍ ഉള്ള നീക്കം നടകുന്നതെന്നും. ഇതിന്‍റെ ഭാഗമായി കോളേജ് ഗ്രീന്ബുക്കില്‍ ഇടം പിടിച്ചുയെന്നും എം.എല്‍.എ ബി.സത്യന്‍ അറിയിച്ചു.