കുടുംബശ്രീ വാര്‍ഷികാഘോഷം നടത്തി

ആറ്റിങ്ങല്‍: കൊടുമണ്‍ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ 19-ാമത് വാര്‍ഷികമാഘോഷിച്ചു. കൊടുമണ്‍ വാര്‍ഡിലെ എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുത്ത ആഘോഷം രാവിലെ ആരംഭിച്ചു വൈകിട്ട് സമാപിച്ചു. വൈകിട്ടുള്ള ആഘോഷം അഡ്വ. എ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.രേഖ അധ്യക്ഷത വഹിച്ചു തുളസിധരന്‍, മഞ്ചു എന്നിവര്‍ പങ്കെടുത്തു.