വാമനപുരം ശുദ്ധജല ഡാം പദ്ധതി നടപ്പിലാക്കണം

ആറ്റിങ്ങല്‍ : അതിരൂക്ഷ കുടിവെള്ളക്ഷാമം നേരിടുന്ന താലൂക്കുകളിലെ ജല ലഭ്യത ഉറപ്പാക്കാന്‍ സാധിക്കുന്ന വാമനപുരം ശുദ്ധജല ഡാം പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ധനകാര്യമന്ത്രിക്കു നിവേദനം നല്‍കി. ജില്ലയുടെ വടക്കന്‍ മേഖലകളില്‍ ജല ലഭ്യത ഉറപ്പാക്കുന്ന വിധത്തില്‍ വാമനപുരം നദിയില്‍ അണക്കെട്ട് നിര്‍മ്മിക്കണമെന്നതാണ് ആവശ്യം.