ഏറ്റവും മികച്ച കൗണ്‍സിലറായി ശ്രീ.തുളസീധരന്‍ പിള്ള

eCity News Attingal കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നടത്തി വന്നിരുന്ന നിരന്തര വിലയിരുത്തലുകളുടെയും , കൗണ്‍സിലര്‍മാരെ നേരില്‍ക്കണ്ടുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലും, ടോപ്‌ ടെന്‍ കൗണ്‍സിലര്‍മാരെ തിരഞ്ഞെടുത്തു. കൂടാതെ പൊതുജനാഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍(Survey)ടോപ്‌ ഫൈവ് കൗണ്‍സിലേഴ്സിനെയും തിരഞ്ഞെടുത്തു. അവസാനഘട്ടമായി ഓണ്‍ലൈന്‍ വോട്ടിംഗ് അടിസ്ഥാനത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയാണുണ്ടായത്. സന്തോഷപൂര്‍വ്വം അറിയിക്കട്ടെ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ 2016-2017 കാലയളവിലെ ഏറ്റവും മികച്ച കൗണ്‍സിലറായി ശ്രീ.തുളസീധരന്‍ പിള്ളയെയും, രണ്ടും , മൂന്നും സ്ഥാനങ്ങളിലേക്ക് ശ്രീ. സന്തോഷ്‌ .എസ് , ശ്രീ ആര്‍.രാജു എന്നിവരെ തിരഞ്ഞെടുത്തിരിക്കുന്നു. ഈ ഒരു വര്‍ഷക്കാലയളവില്‍ ഈ സിറ്റി ന്യൂസിനോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദിയും കൃതജ്ഞതയും രേഘപ്പെടുത്തുന്നതിനോടൊപ്പം, തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു