നോമ്പുതുറയില്‍ ഇഫ്താര്‍ വിരുന്നിലും ഗ്രീന്‍ പ്രൊട്ടോക്കോള്‍ നടപ്പാക്കും

ആറ്റിങ്ങല്‍: വിശുദ്ധ റംസാന്‍ നാളുകളില്‍ ജമാഅത്തുകളില്‍ നടക്കുന്ന നോമ്പുതുറയിലും ഇഫ്താര്‍ വിരുന്നിലും ഗ്രീന്‍പ്രോട്ടോകോല്‍ നടപ്പാക്കാന്‍ നഗരസഭ വിളിച്ചുചേര്‍ത്ത ജമാഅത്ത് ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായതായി നഗരസഭാചെയര്‍മാന്‍ എം.പ്രദീപ് അറിയിച്ചു. നോമ്പുതുറയിലും ഇഫ്താര്‍വിരുന്നിലും പ്ലാസ്റ്റിക്‌ഉത്‌പന്നങ്ങള്‍ അനുബന്ധഉല്‍പന്നങ്ങളും പൂര്‍ണമായി ഉപേക്ഷിക്കാനാണു തീരുമാനം പകരം സ്റ്റീല്‍, കളിമണ്‍ പാത്രങ്ങള്‍ ഉപയോഗിക്കും. സെക്രട്ടറി ആര്‍.പ്രദീപ്കുമാര്‍, എച്ച്.ഐ.അജിത്ത്, വിവിധ ജമാഅത്തുകളെ പ്രെതിനിധീകരിച്ച് എം.നാസിം, എം.അഷറഫ്, എസ്.മുഹമ്മദ്‌യുസഫ്, ഇ.മുഹമ്മദ്‌റഷീദ്, എ.അബ്ദുല്‍അസീസ്‌, എസ്.നസീര്‍, കെ.ജഹാംഗീര്‍, എസ്.അബ്ദുല്‍നാസര്‍ എന്നിവര്‍ പങ്കെടുത്തു