പ്ലാസ്റ്റിക്‌ മുക്ത ആറ്റിങ്ങല്‍

ആറ്റിങ്ങല്‍: നഗരത്തില്‍ പ്ലാസ്റ്റിക്‌ ക്യാരിബാഗുകള്‍ പൂര്‍ണമായും നിരോധിക്കുന്നതിന്‍ടെ ഭാഗമായി നഗരസഭായുടെ നേതൃത്വത്തില്‍ സൗജന്യമായി തുണിസഞ്ചികള്‍ വിതരണം ചെയ്തു. മുന്‍സിപ്പല്‍ ബസ്‌ സ്റ്റാന്‍ഡ്,കെഎസ്ആര്‍ടിസി ഡിപ്പോ, പൊതു വഴികള്‍ എന്നിവിടങ്ങള്‍ കേന്ദ്രികരിച്ചായിരുന്നു വിതരണം. കഴിഞ്ഞമാസം മുതല്‍ പട്ടണത്തില്‍ പ്ലാസ്റ്റിക്‌ നിരോധനം പ്രക്യാപിരിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക്‌ മലിന്യത്തിന്ടെ ഭീകരത വിവരിച്ചു നല്‍കുകയും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക്‌ കവറുകള്‍ ഉപയോഗിക്കുന്നതു പട്ടണതില്‍ കുറ്റമാണെന്നും പറഞ്ഞു മനസ്സിലാക്കിയ ശേഷം യാത്രക്കാര്‍ കൊണ്ടുവന്നിരുന്ന സാധനങ്ങള്‍ തുണിസഞ്ചിയിലാക്കി നല്‍കിയിരുന്നു. ഇത്തരത്തില്‍ കൊണ്ടുവന്ന ആയിരത്തോളം പ്ലാസ്റ്റിക്‌ കവറുകള്‍ നഗരസഭ ഏറ്റെടുത്തു. നഗരസഭാചെയര്‍മാന്‍ എം.പ്രദീപ് ഉദ്ഘാടനം, ഉപാദ്യക്ഷ ആര്‍.എസ്.രേഖ, സ്ഥിരംസമിതി അധ്യക്ഷരായ എസ്.ജമീല, സെക്രട്ടറി ആര്‍.പ്രദീപ്കുമാര്‍, ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ അലക്സാന്‍ണ്ടര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.