ഭാഗ്യം വീണ്ടും ആറ്റിങ്ങലില്‍ തന്നെ

ആറ്റിങ്ങല്‍: കേരള സര്‍ക്കാര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പില്‍ ആറ്റിങ്ങല്‍ സ്വദേശി റിട്ട: ഹെഡ്മാസ്റ്റര്‍ എം.റസലുദീന്. നാലുകോടിയുടെ ഭാഗ്യവാനെ നറുക്കെടുപ്പ് നടത്തി ഭലം വന്ന മുതല്‍ ആറ്റിങ്ങലില്‍ തിരയുകയായിരുന്നു എന്നാല്‍ ഇന്നലെയാണ് ആ ഭാഗ്യവാന്‍ രംഗത്തു വന്നത്. ആറ്റിങ്ങല്‍ അവനവഞ്ചെരി സ്വദേശിയാണ് ഇദ്ദേഹം. സമ്മാനാര്‍ഹമായ ടിക്കറ്റ്‌ കാനറ ബാങ്ക് ആറ്റിങ്ങല്‍ ശാഖയില്‍ ഏല്‍പിച്ചു, നികുതി കഴിഞ്ഞു 2.52 കോടി രൂപ ഇദ്ദേഹത്തിനു ലഭിക്കും. കഴിഞ്ഞ 24ന് ഒന്നാം സമ്മാനം ആറ്റിങ്ങല്‍ ഭഗവതിലോട്ടറി ഏജന്‍സിയില്‍ നിന്നു എടുത്ത ടിക്കറ്റിനാണെന്നും ഇതു ചില്ലറ വില്‍പന നടത്തുന്ന ആനത്തലവട്ടം സ്വദേശി ശശികുമാറാണ് വില്‍പന നടത്തിയതെന്നു അന്നു തന്നെ അറിഞ്ഞിരുന്നു.