ഗുരുനിന്ദയ്ക്കെതിരെ ആറ്റിങ്ങല്‍ യുണിയന്‍ പ്രതിഷേധിച്ചു

ആറ്റിങ്ങല്‍: ഗുരുവിനെ നിന്ദിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ച ടൈംസ്‌ ഓഫ് ഇന്ത്യയുടെ നടപടിയില്‍ എസ്.എന്‍.ഡി.പി യോഗം ആറ്റിങ്ങല്‍ യുണിയന്‍ പ്രതിഷേധിച്ചു. പത്ര മാനേജ്മെന്‍റ് പൊതുമാപ്പ് പറയണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗുരുനിന്ദ പൊറുക്കാനാവില്ലെന്നും, ശ്രീനാരായണ സമൂഹം ഒറ്റക്കെട്ടായി ഇതില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. യുണിയന്‍ പ്രസിഡന്‍റ് എസ്.ഗോകുല്‍ ദാസ്‌ അദ്ധ്യക്ഷത വഹിച്ചു.