ആറ്റിങ്ങലില്‍ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ആറ്റിങ്ങല്‍: മഴക്കാല രോഗങ്ങള്‍ പനി എന്നിവ തടയുവനായി നഗരത്തിലെ എല്ലാ ആശുപത്രിക്കളിലും മരുന്നുകള്‍ എത്തിക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയുംയോഗത്തില്‍ തീരുമാനമായി. കമ്യുണിറ്റി ഹെല്‍ത്ത് സെന്‍റ്റുകള്‍ മുതല്‍ മുകളിലേക്കുള്ള ആശുപത്രികളില്‍ കൊതുകുവലയോടുകൂടിയ പനി വാര്‍ഡുകള്‍ ഒരുക്കും. പകര്‍ച്ചപ്പനിക്കു പുറമെ ഡെങ്കി, എച്ച് വണ്‍ എന്‍ വണ്‍ പനികള്‍ക്കെതിരെയുമുള്ള മരുന്നുകളും വയറിളക്കമരുന്നുകളും ആശുപത്രിയില്‍ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പാക്കും. ദ്രുതകര്‍മസേനക്കു രൂപം നല്‍ക്കാനും യോഗത്തില്‍ തീരുമാനമായി. ബി.സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രെതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.