ഭൂമിക്കൊരു കുട- വൃക്ഷത്തൈ വിതരണം: റജിസ്റ്റര്‍ ചെയ്യണം

ആറ്റിങ്ങല്‍: നാടിന്‍റെ പച്ചപ്പിനു മേലാപ്പൊരുക്കി ഈ പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈ നടുകയെന്ന സന്ദേശവുമായി സംസ്ഥാന വനം വകുപ്പും മലയാള മനോരമയും ചേര്‍ന്നു ഭൂമിക്കൊരു കുട- വൃക്ഷത്തൈ വിതരണം നടത്തും. ആറ്റിങ്ങല്‍ ഡയറ്റ് സ്കൂളില്‍ ഞായര്‍ പത്തുമണിക്ക് വിതരണം ആരംഭിക്കും. തൈ ലഭിക്കാനായി 9446220919 എന്ന നമ്പറില്‍ റജിസ്റ്റര്‍ ചെയ്യണം. വ്യക്തികള്‍ക്കു പരമാവധി അഞ്ച് തൈകളാണ് ലഭിക്കുക.