സൗജന്യ തൊഴില്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു

ആറ്റിങ്ങല്‍: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ ഡിസൈനിങ് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. 18നും 35നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ പഠനച്ചെലവു സര്‍ക്കാര്‍ നല്‍ക്കും. വിദ്യാര്‍ഥികളില്‍ നിന്നും യാതൊരുവിധ ഫീസും ഈടാക്കില്ല. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റും തൊഴില്‍ ലഭിക്കാനുള്ള സഹായങ്ങളും ലഭിക്കും. ആറ്റിങ്ങലില്‍ പരിശീലന കേന്ദ്രം നഗരസഭ ഓഫീസിനു അടുത്തുള്ള വിന്‍ഡ്സോഫ്റ്റിനു അനുവദിച്ചു കിട്ടിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ ആധാര്‍കാര്‍ഡ്, ഫോട്ടോ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് ഫോണ്‍ 9447016405, 9995052487.