നഗരസഭാ ആര്‍ദ്രം: പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങല്‍:നഗരസഭാ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി വലിയകുന്ന്‍ താലൂക്ക് ആശുപത്രിയില്‍ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബി.സത്യന്‍ എംഎല്‍എ നിര്‍വഹിച്ചു. പുതിയ ആംബുലന്‍സ് സര്‍വീസ്, ഹൃദയ സംബന്ധമായ രോഗമുള്ളവര്‍ക്കായി നടപ്പാക്കുന്ന ഹൃദയപൂര്‍വം പദ്ധതി എന്നിവയാണു പുതുതായി ആരംഭിച്ചത്. ചടങ്ങില്‍ ഭിന്നശേഷിക്കാര്‍ക്കായി ചലനോപകരണ വിതരണം, ആശുപത്രിയില്‍ സ്ഥാപിച്ച ടിവിയുടെ പ്രവര്‍ത്തനോദ്ഘാടനം എന്നിവയും നടത്തി. നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ് അധ്യക്ഷതവഹിച്ചു. ഉപാധ്യക്ഷ ആര്‍.എസ്.രേഖ, മറ്റ് ചുമതലകള്‍ വഹിക്കുന്ന നഗരസഭാ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.